അടൂർ പുതിയ കോടതി കെട്ടിട സമുച്ചയത്തിന് മുന്നിൽ പമ്പ് ഹൗസ് നിർമിക്കുന്നതിനെതിരെ അഭിഭാഷകർ രംഗത്ത്.
കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടത്തിന് അഭിമുഖമായി നിർമാണം നടത്തുന്നതിനെതിരെയാണ് ശക്തമായ എതിർപ്പ് ഉയർന്നിരിക്കുന്നത്. കെട്ടിട
സമുച്ചയത്തിന്റെ മുൻവശത്തായി ഭൂഗർഭ ജലസംഭരണിയും അതിനു മുകളിൽ പമ്പ് ഹൗസുമാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ തറനിരപ്പിനു താഴെ ജലസംഭരണി നിർമിച്ചിരുന്നു.
എന്നാൽ ഇതിനു മുകളിലേക്ക് കൂടി നിർമാണം വ്യാപിക്കുന്നത് കെട്ടിടത്തിന്റെ ദൃശ്യഭംഗിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അഭിഭാഷകരുടെ പക്ഷം. “പുതിയതായി നിർമിച്ച കെട്ടിടത്തിനു മുന്നിൽ പ്രവേശന കവാടത്തിനഭിമുഖമായാണ് പമ്പ് ഹൗസ് നിർമിക്കുന്നത്.
അടി ഭാഗത്ത് ജല സംഭരണിയും മുകളിൽ പമ്പു ഹൗസുമാണ് നിർമിക്കുന്നത്. ആദ്യം തറനിരപ്പിനു താഴ ജലസംഭരണി നിർമിച്ചു.
എന്നാൽ മുകളിലേക്ക് നിർമാണം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ഇത്തരത്തിൽ ഒരു നിർമാണം വന്നത് അഭംഗിയാണെന്നും വാഹന പാർക്കിങ്ങിനുള്ള സ്ഥലം നഷ്ടപ്പെടുമെന്നും അഭിഭാഷകർ പറഞ്ഞു.” ഈ നിർമാണം പൂർത്തിയാകുന്നതോടെ കോടതി സമുച്ചയത്തിലെ വാഹന പാർക്കിങ്ങിനായി സൗകര്യപ്രദമായ സ്ഥലം ഇല്ലാതാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിർമാണം നടക്കുന്നത് അംഗീകൃത പദ്ധതി രേഖ പ്രകാരമാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി.
മറ്റ് സ്ഥലസൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് തന്നെ പദ്ധതി നടപ്പിലാക്കുന്നതെന്ന് അവർ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

