പത്തനംതിട്ട ∙ റാന്നിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച രാവിലെ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദിരം പെട്രോൾ പമ്പിന് സമീപം ഉത്തുകല്ലിങ്കൽപടിയിലാണ് അപകടം ഉണ്ടായത്. വയനാട് കൂരഞ്ചേരി സെന്തിൽ (41), പുതുശ്ശേരിമല വലിയത്ത് തെക്കേതിൽ ജിഷ്ണുപ്രസാദ് (28), പുത്തൻവീട്ടിൽ പുതുശ്ശേരിയിൽ അമൽരാജ് (26), കുമരകം കല്ലുപുരയ്ക്കൽ ജെറിൻ (28), വയനാട് വയലിൽ സുധീഷ് (28), തൃശൂർ തൈപറമ്പിൽ രാജേഷ് (45), മലപ്പുറം കൊല്ലംപറമ്പിൽ സുധീഷ് (39), കൊച്ചി കലൂർ കല്ലയ്ക്കനാൽ അരുൺ (42) എന്നിവർക്കാണ് പരുക്കേറ്റത്.
അപകടത്തിൽപെട്ടവരെ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുധീഷ്, ജെറിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചരക്ക് വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ ഓട്ടോയും ബൈക്കും ഉൾപ്പെട്ടതാണ് ഇത്ര വലിയ അപകടത്തിന് കാരണമായത്.
പത്തനംതിട്ട ഭാഗത്തുനിന്നും വന്ന ചരക്ക് വാഹനം ഉത്തുകല്ലിങ്കൽപടിയിൽ വച്ച് എതിരെ വന്ന മറ്റൊരു ചരക്ക് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ ചരക്ക് വാഹനം തെറിച്ച് ഇടവഴിയിലൂടെ വരുന്ന ബൈക്കിൽ തട്ടി മറിഞ്ഞു. ഇടിച്ച വാഹനം നിയന്ത്രണം വിട്ട് മന്ദിരം ഭാഗത്ത് നിന്നു വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

