∙ റാന്നി ബ്ലോക്ക് പെരുനാട് ഡിവിഷനിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസിനേറ്റ തോൽവി സിപിഎമ്മിനു തിരിച്ചടിയായി. ബ്ലോക്ക് പിടിച്ചെടുക്കാനെന്ന രീതിയിലാണ് ഹരിദാസിനെ സ്ഥാനാർഥിയാക്കിയത്.
എന്നാൽ, 28 വോട്ടിന് യുഡിഎഫിലെ ബിനു വയറൻമരുതിക്കലിനോടടു പരാജയപ്പെടുകയായിരുന്നു. 14ൽ 10 ഡിവിഷനും ജയിച്ചാണു റാന്നി ബ്ലോക്ക് യുഡിഎഫ് നേടിയത്. ∙ ബിജെപി ഭരിച്ചിരുന്ന 3 പഞ്ചായത്തുകളിലൊന്നായ കുളനടയിൽ വലിയ തിരിച്ചടിയാണു നേരിട്ടത്.
പാർട്ടിയുടെ മുൻ ജില്ലാ അധ്യക്ഷനും നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവുമായ അശോകൻ കുളനട വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.
എൻ.രാജീവിന് വീണ്ടും പരാജയം
ഇരവിപേരൂർ പഞ്ചായത്ത് പുത്തൻകാവുമല 16–ാം വാർഡിൽ മത്സരിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാനും മുൻ പഞ്ചായത്തു പ്രസിഡന്റുമായ സിപിഎം നേതാവ് എൻ.രാജീവിന് വീണ്ടും തോൽവി.
ബിജെപി സ്ഥാനാർഥി രാകേഷ് മാവുങ്കലിനോട് 84 വോട്ടിനാണ് തോറ്റത്.
2015–20 കാലത്ത് കവിയൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രാജീവ്. 2020ലെ തിരഞ്ഞെടുപ്പിൽ ചെറിയ ശതമാനം വോട്ടിന് പരാജയപ്പെട്ടു.
ഇടതു പാർട്ടിക്കാർ കാലുവാരിയതു മൂലമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. തുടർന്ന് രാജീവിനെ സിഡബ്ല്യൂസി ജില്ലാ ചെയർമാനായി നിയമിച്ചു.
ഇതിനിടെ ചില വിവാദങ്ങൾ ഉണ്ടാകുകയും മന്ത്രി വീണാ ജോർജുമായി അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് പാർട്ടി ഇദ്ദേഹത്തിനെതിരെ നടപടി എടുത്തു.
എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി അപ്രതീക്ഷിതമായാണ് രാജീവിനു സീറ്റ് നൽകിയത്. ഇത്തവണയും പാർട്ടി പാലം വലിച്ചെന്ന ആരോപണം ഉയരുന്നുണ്ട്.
കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് മൂന്നാമത്
മല്ലപ്പുഴശേരി പഞ്ചായത്ത് വാർഡിൽ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മനോജ് മാധവശേരിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
എൽഡിഎഫ് മുന്നണി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ബിജെപിയാണ് ഇവിടെ ജയിച്ചത്. ഒരു സ്വതന്ത്ര സ്ഥാനാർഥിക്കും പിന്നിലായ മനോജിന് എതിരെ സിപിഎമ്മിലെ കെ.പി.അശോകനും മത്സരരംഗത്ത് ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

