പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട
അന്ത്യാളൻങ്കാവ് പ്രദേശത്ത് നാട്ടുകാർക്ക് ആശങ്ക പരത്തി വീണ്ടും കുളവിക്കൂട് കണ്ടെത്തി. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കാട് തെളിക്കുന്നതിനിടെ കുളവിക്കുത്തേറ്റു ഒരാൾ മരണപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രദേശത്ത് വീണ്ടും കുളവിക്കൂട് ഭീഷണി ഉയർത്തിയത്. ജനപ്രതിനിധികൾ നിരന്തരം ഇടപെട്ടിട്ടും വനം വകുപ്പ് അധികാരികൾക്ക് പോലും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിച്ചിരുന്നില്ല.
തുടർന്നാണ് ഈ ഉദ്യമം ഏറ്റെടുക്കാൻ ഉതിമൂട് വെങ്ങമൂട്ടിൽ സ്വദേശിയായ മാത്തുകുട്ടി മുന്നോട്ട് വന്നത്. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള മാത്തുകുട്ടി തന്റെ ദൗത്യത്തിന്റെ ഭാഗമായി ഒടുവിൽ അപകടകാരിയായ കുളവിക്കൂട് അഗ്നിക്കിരയാക്കുകയായിരുന്നു.
നാട്ടുകാരുടെ ജീവന് ഭീഷണിയായ സാഹചര്യം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

