എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കെതിരെ ഹൽദ്വാനയിലുണ്ടായ ജാതി അധിക്ഷേപത്തിലും, രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയിലും പ്രതിഷേധിച്ച് നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ആലുങ്കൽ ജംക്ഷനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധയോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.മനോജ്കുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ശ്രീകാന്ത് കളരിക്കൽ, അന്നമ്മ ഫിലിപ്പ്, പി.കെ.ശ്രീധരൻ നായർ, ബിനു കുമാർ, സുജ വർഗീസ്, പൊന്നമ്മ മാത്യു, ജയ്മോൻ കാക്കനാട്, ഗ്രേസമ്മ തോമസ്, വി.സി.സണ്ണി, മനോജ് ഡേവിഡ് മാടപ്പള്ളിൽ, ബിജു കൈതവന, സജി തേക്കടയിൽ, തോമസ് വേക്കൽ, തോമസ് ടി തോമസ്, റോയ് പൂവത്തൂർ, ചാക്കോ മാത്യു എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കെതിരായ വേട്ടയാടലുകൾക്കുമെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് യോഗം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

