വടശേരിക്കര ∙ 13 ദിവസത്തെ ഇടവേളയ്ക്കു ശേഷം കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിൽ വീണ്ടും കടുവയെത്തി. ഫാമിലെ അതിഥി തൊഴിലാളി ഓടി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഫാമിനു സമീപം കടുവയെ കണ്ടത്. കാട് അനങ്ങുന്ന ശബ്ദം കേട്ട് തൊഴിലാളികൾ നോക്കിയപ്പോൾ ഫാമിലേക്കു കണ്ണും നട്ടിക്കുന്ന കടുവയെയാണു കണ്ടത്.
വേഗം രക്ഷപ്പെട്ട തൊഴിലാളി മറ്റുള്ളവരെ വിവരം അറിയിച്ചു.
അവർ എത്തിയപ്പോഴേക്കും കടുവ കാട്ടിൽ മറഞ്ഞു. അടുത്ത മൃഗത്തെ പിടിക്കാനാണ് കടുവ എത്തിയത്.കഴിഞ്ഞ മാസം 27ന് പകലാണ് ആദ്യം കടുവ ഫാമിലെത്തിയത്.
മേയാൻ കെട്ടിയിരുന്ന പോത്തിനെ കൊന്നിരുന്നു.
തുടർന്ന് ക്യാമറ സ്ഥാപിച്ച കടുവയാണെന്നു സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസം കൂടുവച്ച് പോത്തിന്റെ മാംസവും നിക്ഷേപിച്ചു. ഈ മാസം 1ന് രാത്രി വരെ കടുവ കൂടിനു ചുറ്റും നടന്നെങ്കിലും ഉള്ളിൽ കയറിയില്ല. പിന്നീട് കടുവയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നില്ല.
ബഥനി പുതുവർ ഭാഗത്ത് പശുവിനെ പിടിച്ചത് കടുവയാണെന്ന് അഭ്യൂഹം പരന്നെങ്കിലും ആരും കണ്ടിരുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

