പെരുമ്പാവൂർ ∙ ജില്ലാ പഞ്ചായത്തിന്റെ ജൈവ വൈവിധ്യ പാർക്ക് കൂവപ്പടി പഞ്ചായത്തിലെ റാങ്ങിയത്ത് ചിറയുടെ കരയിൽ സജ്ജമായി. കുടുംബവുമായി ഒത്തുകൂടാനും ചിറയുടെ സൗന്ദര്യം ആസ്വദിക്കാനും പ്രഭാത–സായാഹ്ന സവാരിക്കും സൗകര്യമുള്ളതാണു പാർക്ക്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ചാണ് ഒരേക്കറിലധികം സ്ഥലത്ത് ജൈവ വൈവിധ്യ പാർക്ക് നിർമിച്ചത്.
ഒട്ടേറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും മരങ്ങൾക്കു ചുറ്റും കല്ലുകെട്ടി ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും വേലി നിർമിക്കുകയും ചെയ്തിട്ടുണ്ട്. പാർക്കിനുള്ളിൽ കട്ട
വിരിക്കുകയും പ്രവേശനകവാടവും ഗേറ്റും നിർമിക്കുകയും ചെയ്തു. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനും പാർക്കിനുള്ളിൽ പ്രത്യേകമായി ഇരിപ്പിടങ്ങൾ തയാറാക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഫണ്ട് വകയിരുത്തി കരാർ നൽകിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

