പത്തനംതിട്ട ∙ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ അൻപതിലധികം ഹോട്ടലുകൾ പൂട്ടിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ ജില്ലാനേതൃത്വം.
നിലവിലെ സാഹചര്യം തുടർന്നാൽ ഹോട്ടൽ മേഖല പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയിലേക്കെത്തും. പലയിടങ്ങളിലും വാണിജ്യ സിലിണ്ടറുകൾ ഒരെണ്ണം പോലും കിട്ടാത്ത നിലയുണ്ട്.
ജില്ലയിൽ അസോസിയേഷന് കീഴിൽ ആയിരത്തിനു മുകളിൽ അംഗങ്ങളാണുള്ളത്. തിരുവല്ല, അടൂർ മേഖലകളിലാണ് കൂടുതൽ ഹോട്ടലുകൾ.മോശമല്ലാത്ത നിലയിൽ കച്ചവടമുള്ള ഹോട്ടലുകളിൽ ദിവസേന 5ൽ കുറയാതെ സിലിണ്ടറുകളാണ് വേണ്ടതെന്ന് ഉടമകൾ പറയുന്നു.
മുൻപ്, സിലിണ്ടർ യഥേഷ്ടം ലഭിച്ചിരുന്നതിനാൽ സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല.
ഇപ്പോഴത്തെ സാഹചര്യം ഹോട്ടൽ ഉടമകൾക്ക് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായി.
പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ വലച്ചിരിക്കുകയാണ്. ഈ സ്ഥിതി നീണ്ടുപോയാൽ പിടിച്ച് നിൽക്കാനാകില്ല.
ഒട്ടേറെ കുടുംബങ്ങളുടെ ജീവിതമാർഗമാണ്. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
മാണിക്കം കോന്നി ജില്ലാ പ്രസിഡന്റ്, കെഎച്ച്ആർഎ
വിഭവങ്ങളുടെ എണ്ണം കുറഞ്ഞു
പ്രാതലിന് ഉൾപ്പെടെ തയാറാക്കിയിരുന്ന വ്യത്യസ്ത വിഭവങ്ങളുടെ എണ്ണം കുറയ്ക്കേണ്ട
നിലയിലാണ് ഭക്ഷണശാലകൾ. ഊണ് ഒഴിവാക്കേണ്ട
സ്ഥിതിയായെന്നും ഉടമകളിൽ ചിലർ പറയുന്നു. വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്ന ഹോട്ടലുകൾക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ശാശ്വതമല്ല.വിറകിന്റെ വില കൂടിയതും ഹോട്ടലുകളിൽ എല്ലാ വിഭവങ്ങളും വിറകിൽ തയാറാക്കുന്ന രീതിക്ക് വർഷങ്ങൾക്കു മുൻപേ വിരാമമായതും ഇതിനു കാരണമാണ്.
ആശങ്ക, അനിശ്ചിതത്വം
തൊഴിലാളികളിൽ ഇതരസംസ്ഥാനത്ത് നിന്നുള്ളവരും ഏറെയാണ്.
ഹോട്ടലുകൾക്കു താഴ് വീണാൽ ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്കു മടങ്ങും. പിന്നീട്, ഇവർ മടങ്ങിയെത്തുന്നതിലും അനിശ്ചിതത്വത്തിന് സാധ്യതയുണ്ട്.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേള കൂടിയാണിത്.
സിലിണ്ടർ ക്ഷാമം പരിഹരിക്കപ്പെടും വരെ കട അടയ്ക്കേണ്ട
സ്ഥിതിയുണ്ടായാൽ, തൊഴിലാളികൾക്ക് ശമ്പളവും ഭക്ഷണവും നൽകി നിലനിർത്താനുള്ള സ്ഥിതി ഉടമകൾക്കും പ്രയാസമാകും. ഹോട്ടലുടമകൾ സഹകരിച്ച് ഒരു സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് സമീപത്തെ ഹോട്ടലുകളിലേക്കു വിതരണത്തിനായി എത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ നിർദേശങ്ങളും പരിഗണനയിലുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ പറഞ്ഞു.
‘ഭക്ഷ്യവിജിലൻസ് കമ്മിറ്റി വിളിക്കണം’
പത്തനംതിട്ട
∙ പാചകവാതക ക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ലാ ഭക്ഷ്യവിജിലൻസ് കമ്മിറ്റി വിളിച്ചുചേർക്കണമെന്ന് കമ്മിറ്റിയംഗം ജോൺസൺ വിളവിനാൽ. ഗ്യാസ് സിലിണ്ടർ വിതരണ ഏജൻസികളെയും ഹോട്ടലുടമകളെയും യോഗത്തിലേക്ക് ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

