കളമശേരി ∙ കങ്ങരപ്പടിയിലെയും സമീപ പ്രദേശങ്ങളിലെയും അടുക്കളകളിൽ യുദ്ധത്തിന്റെ ആഘാതമില്ല. പാചകവാതക സിലിണ്ടറുകൾക്കു ക്ഷാമം വരുമെന്ന ആശങ്ക ഇവരെ ഏശുന്നില്ല.
പൈപ്പിലൂടെ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ (പിഎൻജി) ഉപയോക്താക്കൾ സമാധാനത്തിലാണ്. ‘ അപകട
ഭീഷണിയില്ല, വാതകം മുടങ്ങില്ല, സിലിണ്ടറിനു ബുക്ക് ചെയ്തു കാത്തിരിക്കേണ്ടതില്ല, പവർ കുറവെങ്കിലും നല്ല ചൂടു കിട്ടുന്നുണ്ട്, പാചകവാതക സിലിണ്ടറിനേക്കാളും ലാഭമാണ്’ – 7 വർഷമായി സിറ്റി ഗ്യാസ് ഉപയോഗിക്കുന്ന കങ്ങരപ്പടി തൊമ്മശ്ശേരി വീട്ടിൽ തോമസ് പയസ് പറഞ്ഞു.
2 മാസം കൂടുമ്പോൾ 1200–1300 രൂപയാകും. ഉപയോഗത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും.
മീറ്റർ റീഡിങ് അനുസരിച്ചു 2 മാസം കൂടുമ്പോഴാണു ബില്ല് തയാറാക്കുന്നത്. തോമസിനെപ്പോലെ സിറ്റി ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള ഉപയോക്താക്കളെല്ലാം ഇതേ അഭിപ്രായക്കാരാണ്.
പാചകവാതക ക്ഷാമത്തെക്കുറിച്ചു വീട്ടമ്മമാർക്കു വേവലാതിപ്പെടേണ്ടി വരുന്നില്ലെന്നതാണു പദ്ധതിയുടെ പ്രധാന ആകർഷണം.
പാചകവാതക സിലിണ്ടറുകൾ വീടിനകത്തിരിക്കുമ്പോഴുള്ള ആശങ്കയെയും അകറ്റാൻ കഴിഞ്ഞു. അപകട
ഭീഷണിയുണ്ടായാൽ ടെക്നിഷ്യൻമാർ നിമിഷങ്ങൾക്കകം എത്തി തകരാർ പരിഹരിക്കുന്നുണ്ടെന്നും തോമസ് പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം ഈ മാസം 6നു സിറ്റി ഗ്യാസിന് ഒരു എംഎംബിടിയുവിന് (21–22 കിലോഗ്രാം) 1299 രൂപയിൽ നിന്നു 1340.50 രൂപയായി ഉയർത്തിയതായി ഉപയോക്താക്കൾ അറിയിച്ചു.
കേരളത്തിൽ കളമശേരിയിലാണു സിറ്റി ഗ്യാസ് പദ്ധതിക്കു തുടക്കമിട്ടത്. 2016ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണു 14–ാം വാർഡിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്.
10 വർഷത്തിനിടയിൽ കളമശേരി നഗരസഭയിൽ 2000 കണക്ഷൻ മാത്രമാണു നൽകിയിട്ടുള്ളത്. ജില്ലയിൽ 10000 കണക്ഷനുകൾ നൽകിയെന്നാണു അനൗദ്യോഗിക കണക്ക്.
പദ്ധതി ഇപ്പോഴും മന്ദഗതിയിൽ
10 വർഷം പിന്നിടുമ്പോഴും സിറ്റി ഗ്യാസ് പദ്ധതി മന്ദഗതിയിലാണു മുന്നോട്ടു പോകുന്നത്.
ആദ്യം ഉദ്ഘാടനം നടന്ന കളമശേരി 14–ാം വാർഡിൽ പോലും മുഴുവൻ വീടുകൾക്കും കണക്ഷൻ നൽകാൻ പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പുകാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിനു കഴിഞ്ഞിട്ടില്ല. കളമശേരിയിലെ 5 വാർഡിൽ പൂർണമായും പൈപ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്.
പക്ഷേ, കണക്ഷൻ നൽകിയിട്ടില്ല. അടുക്കളയുടെ പുറംഭിത്തി വരെ ഗ്യാസ് എത്തിയിട്ടുണ്ടെങ്കിലും അകത്തു ഗ്യാസ് സ്റ്റൗവിലേക്കു കണക്ഷൻ നൽകിയിട്ടില്ല.
വർഷങ്ങളായി ഇതാണ് അവസ്ഥയെന്നു നാട്ടുകാർ പറഞ്ഞു. ഏലൂരിൽ മഞ്ഞുമ്മൽ പ്രദേശത്തു വീടുകളിൽ പ്ലമിങ് ജോലികൾ പൂർത്തിയാക്കി കണക്ഷനായി വർഷങ്ങളായി വീട്ടുകാർ കാത്തിരിക്കുകയാണ്.
ഗ്യാസിനായി ആരെ ബന്ധപ്പെടണമെന്നു വീട്ടുകാർക്ക് അറിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

