തൃശ്ശൂർ ജില്ലയിലെ കയ്പ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ ജീവനെടുത്ത ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയപാതകളിൽ അധികൃതർ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന ഉന്നതതല സംഘമാണ് നിലവിൽ പരിശോധനകൾ നടത്തിവരുന്നത്.
പാതകളിലെ നിലവിലെ സുരക്ഷാ സംവിധാനങ്ങളും ട്രാഫിക് ക്രമീകരണങ്ങളും സംഘം നേരിട്ടെത്തി വിലയിരുത്തുന്നുണ്ട്. ദേശീയപാതകളിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേടുകളും സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധനയിൽ കൃത്യമായി പരിശോധിക്കും.
ഇതിനുപുറമേ, റോഡരികിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ കുറവും അനധികൃത പാർക്കിങ്ങുമാണ് കയ്പ്പമംഗലത്ത് വലിയ ദുരന്തത്തിന് കാരണമായതെന്ന തരത്തിൽ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ അടിയന്തര സുരക്ഷാ പരിശോധന ആരംഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

