യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം നടത്തി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ഇസാർ എയറോസ്പേസ് ചരിത്രം കുറിച്ചു. നോർവേയിലെ ആൻഡോയ സ്പേസ് പോർട്ട് കേന്ദ്രീകരിച്ചായിരുന്നു കമ്പനിയുടെ സുപ്രധാന ദൗത്യം നടന്നത്.
കമ്പനിയുടെ ‘സ്പെക്ട്രം’ റോക്കറ്റാണ് വിജയകരമായി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. 2025-ൽ നടത്തിയ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കിലും, മുൻകാല പോരായ്മകൾ പൂർണ്ണമായി പരിഹരിച്ചാണ് രണ്ടാം ദൗത്യത്തിൽ കമ്പനി തകർപ്പൻ വിജയം സ്വന്തമാക്കിയത്.
യൂറോപ്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ് ഈ പുതിയ നേട്ടം. നിലവിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രശസ്തമായ ഏരിയൻ (Areane) റോക്കറ്റുകൾ വിക്ഷേപിക്കുന്നത് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയിലെ കുറൂവിൽ നിന്നാണ്.
എന്നാൽ, സ്വന്തം ഭൂഖണ്ഡത്തിനുള്ളിൽ നിന്ന് തന്നെ വിജയകരമായി ഒരു ബഹിരാകാശ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് യൂറോപ്പിന്റെ റോക്കറ്റ് വിക്ഷേപണ രംഗത്ത് പുതിയൊരു ചരിത്ര അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

