റാന്നി ∙ ശുചിമുറികളിൽ നിന്നൊഴുകിയെത്തുന്ന മലിനജലത്തിൽ ചവിട്ടാതെ ഇനി മിനി സിവിൽ സ്റ്റേഷൻ വളപ്പിലൂടെ നടക്കാം. പിഡബ്ല്യുഡി കെട്ടിട
വിഭാഗം ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെയാണിത്. സിവിൽ സ്റ്റേഷന്റെ ഒന്നാം ബ്ലോക്കിലെ താഴത്തെ നിലയിലെ ശുചിമുറികളിൽ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നത്. താലൂക്ക് സപ്ലൈ, താലൂക്ക് ഓഫിസ് എമർജൻസി സെന്റർ എന്നിവയ്ക്കു മുന്നിൽ നിന്നാണ് കൂടുതലായി മലിനജലം ഒഴുകിയിരുന്നത്.
ഇതിൽ ചവിട്ടാതെ നടന്നു പോകാനാകുമായിരുന്നില്ല. ദുർഗന്ധം മൂലം വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാരും ജനങ്ങളും ബുദ്ധിമുട്ടുകയായിരുന്നു.
തിങ്കളാഴ്ച മനോരമയിൽ ചിത്രം സഹിതം ഇതു വാർത്തയായിരുന്നു. ഇതേ തുടർന്ന് പൊട്ടൽ പരിഹരിക്കുന്നതിനുള്ള പണികൾ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
ഇന്നലെ ഏറെക്കുറെ പൂർത്തിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

