പന്തളം ∙ സത്യസായി സേവാ സംഘടന പത്തനംതിട്ട ജില്ലാ കമ്മിറ്റി പന്തളത്ത് ഈശ്വരാംബ ദിനാഘോഷവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
മാനവസേവയെ മാധവസേവയായി കാണാൻ പഠിപ്പിച്ച മഹാഗുരുവിന്റെ മാതാവെന്ന നിലയിലാണ് ഈശ്വരാംബയെ കാലം അടയാളപ്പെടുത്തുകയെന്ന് ജിതേഷ്ജി പറഞ്ഞു. സമ്മേളനത്തിൽ കുമാരി ശ്രീപൂർണ അധ്യക്ഷത വഹിച്ചു. എൻ.സോമശേഖരൻ ഈശ്വരംബ ദിന സന്ദേശം നൽകി.
ജില്ലാ പ്രസിഡന്റ് അഡ്വ. വി.ബി.സുജിത്, അജയകുമാർ വള്ളിക്കോട്, ആർ.വിധു, പന്തളം സമിതി കൺവീനർ കെ.രാധാകൃഷ്ണപിള്ള എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിന് കുമാരി നിരഞ്ജന. ബി സ്വാഗതവും കുമാരി ഗൗരി എസ്.
നായർ നന്ദിയും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

