പെരുമ്പാവൂർ ∙ ഐമുറി പൂപ്പാനി റോഡിനു കുറുകെയുള്ള പെരിയാർവാലി കനാൽ സൈഫൺ (ഭൂഗർഭ ജലവാഹിനി) ഭിത്തികളിൽ വീണ്ടും ചോർച്ച. കനാലിൽ വെള്ളം തുറന്നു വിട്ടതോടെ ചേർച്ച മൂലം റോഡിലേക്കൊഴുകി പാഴാകുകയാണ്. സൈഫണിനു സമീപം അറ്റകുറ്റപ്പണി നടത്തി റോഡ് കോൺക്രീറ്റ് ചെയ്തിട്ട് ആഴ്ചകളേയായിട്ടുള്ളൂ.
റോഡിന്റെ ഇരുവശങ്ങളിലുമായി വെള്ളം ഒഴുകിപ്പരക്കുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാർ തെന്നിവീണ് അപകടമുണ്ടാകാനും ഇടയുണ്ട്. ഒരാഴ്ചയിലേറെ ഗതാഗതം തടഞ്ഞാണ് ഇവിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
എന്നിട്ടും ഭിത്തികളിലെ ചോർച്ച കണ്ടെത്തി പരിഹരിക്കാൻ അധികൃതർക്കായില്ലെന്നു നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

