ശബരിമല∙ മാളികപ്പുറത്തെ മണിമണ്ഡപത്തിൽ മകരവിളക്കു ദിവസമായ 14ന് ആരംഭിക്കുന്ന അയ്യപ്പസ്വാമിയുടെ കളമെഴുത്തിനുള്ള പഞ്ചവർണപ്പൊടികൾ റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽനിന്നു പന്തളം കൊട്ടാരം ഏറ്റുവാങ്ങി. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചാണ് കളമെഴുതുന്നത്.
വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിൽ തയാറാക്കിയ വാകപ്പൊടി, ഉമിക്കരി, അരിപ്പൊടി, മഞ്ഞൾപ്പൊടി, കുങ്കുമം തുടങ്ങിയ പഞ്ചവർണ്ണപ്പൊടികൾ ഏറ്റുവാങ്ങാനായി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം രാജപ്രതിനിധി പുണർതം നാൾ നാരായണവർമ, പന്തളം കൊട്ടാരം ട്രഷറർ ദീപാവർമ, കുടുംബാംഗം വർമ കെ.ജിഷ്ണു എന്നിവർ എത്തി. ദേവസ്വം പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ് പൊടികൾ രാജപ്രതിനിധിക്ക് കൈമാറി.
ക്ഷേത്രം മേൽശാന്തി അജിത് കുമാർ പോറ്റി, കീഴ്ശാന്തി ജിഷ്ണു, ശബരിമലയിലെ കളമെഴുത്ത് കർമി രതീഷ് കുറുപ്പ്, ദേവസ്വം സെക്രട്ടറി ശ്രീകുമാർ, ട്രഷറർ സി.എൻ.പ്രസാദ്, കെ.ജി.രാജീവ്, സന്തോഷ് പണിക്കർ, ബിനോജ് മോൻ, സുനിൽകുമാർ, പി.എസ്.രഘു, ജയൻ മാളിയേക്കൽ ബിനു പുല്ലൂപ്രം, രാജേഷ് ചന്ദ്രലയം, രവി കുന്നക്കാട്ട് എന്നിവർ പങ്കെടുത്തു.
മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുന്ന അതേസമയത്താണു മാളികപ്പുറത്തെ മണിമണ്ഡപത്തിൽ കളമെഴുത്ത് തുടങ്ങുന്നത്. 14ന് ബാലനായ മണികണ്ഠൻ, 15ന് വില്ലാളി വീരൻ, 16ന് രാജകുമാരൻ, 17ന് പുലിവാഹനനൻ, 18ന് തിരുവാഭരണ വിഭൂഷിതനായ ശാസ്താവ് എന്നിവയുടെ രൂപമാണ് കളമെഴുതുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

