പെരിങ്ങര ∙ ജലാശയങ്ങളിലെ അനധികൃത മീൻപിടിത്തം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് പരിശോധന കർശനമാക്കി. കേരള ഉൾനാടൻ ഫിഷറീസ് അക്വാ കൾചർ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി വേങ്ങൽ, കടപ്ര സൈക്കിൾ മുക്ക് ഭാഗങ്ങളിലാണു പരിശോധന നടത്തിയത്. റജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ ഉൾനാടൻ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ അനധികൃമായി സ്ഥാപിച്ച 3 തടവലകൾ നശിപ്പിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ശിൽപ പ്രദീപ്, കോഓർഡിനേറ്റർ സുമി, ഉമേഷ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

