ബംഗ്ലാംകടവ് ∙ പൊടിയിൽ കുളിച്ച് സമീപവാസികളും വാഹന കാൽനട യാത്രക്കാരും.
റോഡിലെ ടാറിങ് വൈകുന്നതാണു വിനയാകുന്നത്. കിടങ്ങുമൂഴി–ബംഗ്ലാംകടവ് റോഡിന്റെ സ്ഥിതിയാണിത്. ഇട്ടിയപ്പാറ–ജണ്ടായിക്കൽ–വടശേരിക്കര റോഡിന്റെ ഭാഗമാണിത്.
10 കോടി രൂപ ചെലവിൽ നവീകരണം നടക്കുകയാണ്. 3 ഭാഗങ്ങളായി തിരിച്ചാണ് ബിഎം ടാറിങ് നടത്തുന്നത്.
ആദ്യഘട്ടം ബംഗ്ലാംകടവ്–കിടങ്ങുമൂഴി വരെയാണ്. 5.50 മീറ്റർ വീതിയിലാണു ടാറിങ്.
ഇതിനു മുന്നോടിയായി വീതി കൂട്ടി.
പിന്നാലെ നിലവിലെ ടാറിങ് ഇളക്കി നീക്കി പാറമക്കും മെറ്റലും കലർന്ന മിശ്രിതമിട്ട് ഉറപ്പിച്ചു.ഇതേ സ്ഥിതിയിൽ കിടക്കുകയാണ്. വാഹനങ്ങൾ തുടരെ ഓടി ഉപരിതലത്തിലെ പാറമക്ക് ഇളകുകയാണ്. അവ കാറ്റിൽ പറക്കുന്നു.
വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപ വീടുകളിലേക്ക് പൊടി പറന്നെത്തുന്നു. ഭക്ഷണങ്ങളിൽ വരെ പൊടി കലരുകയാണ്.
കാൽനടക്കാരുടെ കണ്ണിലും മൂക്കിലും വസ്ത്രങ്ങളിലുമെല്ലാം പൊടി നിറയുന്നു. സ്കൂൾ കുട്ടികൾ അടക്കം ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി ടാറിങ് നടത്തി ഇതിനു പരിഹാരം കാണണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

