കുഴൽമന്ദം ∙ പൊലീസ് സ്റ്റേഷൻ വളപ്പിലെ അപകടഭീഷണി ഉയർത്തുന്ന വേപ്പുമരം മുറിക്കണമെന്ന് നാട്ടുകാർ. കഴിഞ്ഞ ജൂലൈയിലാണ് മരം വഴിയുടെ മുകളിലൂടെ പാടത്തേക്കു ചരിഞ്ഞത്.
കൊയ്ത്തു സീസൺ ആരംഭിച്ചതോടെ പാടത്തേക്കു കൊയ്ത്ത് യന്ത്രങ്ങൾ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കുഴൽമന്ദം പോളിടെക്നിക് കോളജ് വിദ്യാർഥികൾ, പെലച്ചിരംകാട് നിവാസികൾ എന്നിവർ ഇതിലൂടെയാണ് പോകുന്നത്.
മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എം.ഇബ്രാഹിം ജൂലൈയിൽ പൊലീസ് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
അതേസമയം പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെന്നു പൊലീസ് ഇൻസ്പെക്ടർ എ.അനൂപ് പറഞ്ഞു. മരം മുറിച്ചുമാറ്റാൻ സോഷ്യൽ ഫോറസ്ട്രിക്ക് അപേക്ഷ നൽകുമെന്ന് പഞ്ചായത്ത് അധ്യക്ഷ മിനി നാരായണനും അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

