ജല വിതരണം മുടങ്ങും
വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിൽ ഇന്ന് പൂർണമായും നാളെ ഭാഗികമായും ജലവിതരണം മുടങ്ങും.
അധ്യാപക ഒഴിവ്
പെരുമ്പാവൂർ ∙ ചേരാനല്ലൂർ ജിഎച്ച്എസ്എസ്, ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്.കൂടിക്കാഴ്ച നാളെ 11ന്. ആലുവ∙ യുസി കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ സ്പോർട്സ് മാനേജ്മെന്റ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 31നു 10.30ന്. 7012626868.
ആലങ്ങാട് ∙ കൊങ്ങോർപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
0484 2515504
തെളിവെടുപ്പ് യോഗം
ഫിഷ് പീലിങ്, ഫിഷ് കാനിങ്, ഫ്രീസിങ് ആൻഡ് എക്സ്പോർട്ടിങ് തുടങ്ങിയ മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പു യോഗം നവംബർ 6ന്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾക്കു വേണ്ടിയുള്ള യോഗം രാവിലെ 11ന് എറണാകുളം ഗവൺമെന്റ് ഗെസ്റ്റ് ഹൗസിൽ നടക്കും.
8547655267.
സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനം
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ/പിന്നാക്ക വിഭാഗ ഉദ്യോഗാർഥികൾക്കു ബിരുദതല പിഎസ്സി പരീക്ഷയ്ക്ക് 6 മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. നവംബർ 21 വരെ അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ സബ്ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ 22നു ക്ലാസുകൾ ആരംഭിക്കും.
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കു സ്റ്റൈപൻഡ് ലഭിക്കും.
0484 2623304.
സൗജന്യ കംപ്യൂട്ടർ പരിശീലനം
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ/ പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കു ഡേറ്റ എൻട്രി, ഡിടിപി കംപ്യൂട്ടർ കോഴ്സുകളിൽ 3 മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. നവംബർ 17 വരെ അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ സബ്ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നവംബർ 18നു കോഴ്സ് ആരംഭിക്കും.
അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. പ്രായം: 18–25 വയസ്സ്.
പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കു സ്റ്റൈപൻഡ് ലഭിക്കും. 0484-2623304.
വിദ്യാഭ്യാസ സ്കോളർഷിപ്
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള, 2025–2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനു നവംബർ ഒന്ന് മുതൽ 30 വരെ അപേക്ഷിക്കാം.
8–ാം ക്ലാസ് മുതൽ പ്രഫഷനൽ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 0484 2401632.
www.kmtwwfb.org
ലോട്ടറി ക്ഷേമനിധി സ്കോളർഷിപ്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും മക്കൾക്കുള്ള സ്കോളർഷിപ്പിനു 20 വരെ അപേക്ഷിക്കാം. 2025ലെ എസ്എസ്എൽസി പരീക്ഷ 80% മാർക്കോടെ വിജയിച്ച് റഗുലർ ഹയർസെക്കൻഡറി തല പഠനം നടത്തുന്ന വിദ്യാർഥികൾക്കോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കോ അപേക്ഷിക്കാം.
0484 2351183.
മുൻഗണന റേഷൻ കാർഡ്
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര (വെള്ള, നീല) റേഷൻ കാർഡ് ഉടമകൾക്ക് ഇന്നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പൊതുജന സേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം.
9188527321.
ഭിന്നശേഷി യുവാക്കൾക്ക് പരിശീലനം
സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്, ഭിന്നശേഷി യുവാക്കൾക്കു റീട്ടെയ്ൽ മാനേജ്മെന്റിൽ സൗജന്യ പരിശീലനം നൽകുന്നു. 30 വരെ റജിസ്റ്റർ ചെയ്യാം.
45 ദിവസം നീളുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്കു തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായവും നൽകും. താമസവും ഭക്ഷണവും സൗജന്യം.
പ്രായം: 18 –35 വയസ്സ്. 7356602396.
നഴ്സിങ്: സ്പോട് അലോട്മെന്റ്
ക്രൈസ്തവ സ്വാശ്രയ നഴ്സിങ് കോളജുകളുടെ സംഘടനയിൽ അംഗങ്ങളായ നഴ്സിങ് കോളജുകളിൽ ബിഎസ്സി നഴ്സിങ്, എംഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ എറണാകുളത്ത് സ്പോട് അലോട്മെന്റ് നടത്തും.
www.amcsfnck.com
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ കേന്ദ്ര സർക്കാർ നൈപുണ്യ പരിശീലന സ്ഥാപനമായ ജൻ ശിക്ഷൻ സംസ്ഥാൻ പറവൂർ സെന്ററിൽ എൻസിവിഇടി സർട്ടിഫിക്കറ്റോടെ ആരംഭിക്കുന്ന ബേക്കിങ് (300 മണിക്കൂർ) കംപ്യൂട്ടർ ബേസിക് (90 മണിക്കൂർ) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 15 – 45.
എസ്സിഎസ്ടി, ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യം. എപിഎൽ വിഭാഗത്തിന് ബേക്കിങ് കോഴ്സിന് 400 രൂപയും കംപ്യൂട്ടറിന് 200 രൂപയും ഫീസ്.
ഓരോ കോഴ്സിനും 20 പേർക്കു പ്രവേശനം. താൽപര്യമുള്ളവർ പെരുവാരത്തെ ഓഫിസുമായി ബന്ധപ്പെടുക.
90746 34665. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

