ആലത്തൂർ ∙ കുനിശ്ശേരിയിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങി. മാടമ്പാറ ഭാഗത്ത് പാട്ടത്തിനെടുത്ത നെൽപ്പാടത്താണ് കൂർക്ക വിളവെടുപ്പ് തുടങ്ങിയത്.
അനുയോജ്യമായ കാലാവസ്ഥ ആയതിനാൽ തെറ്റില്ലാത്ത വിളവാണ് ലഭിച്ചതെന്ന് കർഷകനായ എരിമയൂർ രവീന്ദ്രൻ പറയുന്നു. മൊത്ത വില കിലോയ്ക്ക് 40 രൂപയോളവും ചില്ലറ വില 60 രൂപയോളവുമാണ്.
ഏരിമാടൽ, വളം ഇടൽ, പുല്ലുപറിക്കൽ, കിളച്ചെടുക്കൽ എന്നിങ്ങനെ ചെലവുകൾ ഉണ്ടെങ്കിലും നെൽക്കൃഷിയെക്കാൾ ലാഭമാണെന്നാണ് കർഷകൻ പറയുന്നത്. ഒരേക്കറിന് 30,000 രൂപയാണ് ഒരു വർഷത്തേക്കുള്ള പാട്ടം.
രണ്ടാം വിളയ്ക്കു മുൻപ് കൂർക്കക്കൃഷി വിളവെടുക്കുന്നത് മൂലം രണ്ടാം വിള നെൽക്കൃഷി ഇറക്കാനും സാധിക്കും. മലമ്പുഴ വെള്ളം ലഭിക്കുന്ന പ്രദേശത്ത് രണ്ടാം വിള നെൽക്കൃഷിക്ക് ഒരുങ്ങുകയാണ് കർഷകർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

