കല്ലടിക്കോട് പൂജവയ്പ്പ് അവധി ദിവസമായതിനാൽ ചേച്ചിയുടെ വരവും കാത്തിരിക്കുകയായിരുന്നു സഹോദരങ്ങളായ അഭിജിത്തും ദീപികയും. എന്നാൽ കുടുംബത്തിലേക്ക് എത്തിയത് ചേതനയറ്റ ശരീരമായിരുന്നു.
ഒടുവിൽ സഹോദരി ഗോപികയ്ക്ക് അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്നതിന്റെ നൊമ്പരത്തിലാണ് അഭിജിത്ത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചാണ് ഗോപിക മരണപ്പെട്ടത്.
സംഭവത്തെത്തുടർന്ന് തിരുവില്വാമല ഐവർമഠത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കുടുംബത്തിലെ മൂത്ത മകൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഗോപിക നിരന്തരം പരിശ്രമിച്ചിരുന്നു.
പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്താണ് അവൾ കുടുംബത്തിന് താങ്ങായത്. ഓട്ടോ ഡ്രൈവറായ പ്രദീപാണ് ഗോപികയുടെ അച്ഛൻ.
അമ്മ സജിതയാകട്ടെ ഒരു കടയിൽ ചെറിയ ജോലിയും ചെയ്തുവരുന്നു. എറണാകുളത്തെ ജോലിസ്ഥലത്തെ വിശേഷങ്ങൾ അവൾ നിരന്തരം വീട്ടിൽ പങ്കുവെക്കാറുണ്ടായിരുന്നു.
അപകടം നടന്ന ദിവസം രാത്രി 10.50-ന് വീട്ടിലേക്ക് വിളിച്ച് ഏകദേശം പത്തുമിനിറ്റോളം അവൾ സംസാരിച്ചിരുന്നു. കൂട്ടുകാരുമൊത്ത് വിമാനത്താവളത്തിന് സമീപം ഭക്ഷണം കഴിക്കാൻ പോകുന്ന കാര്യവും അന്ന് അവൾ സൂചിപ്പിച്ചിരുന്നു.
എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഗോപികയ്ക്ക് അപകടം സംഭവിച്ചുവെന്ന ദുരന്തവാർത്ത വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ഇടക്കുറിശ്ശിയിലെ വീട്ടിലെത്തിച്ച മൃതദേഹം, ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംസ്കരിച്ചത്.
മന്ത്രി കെ.എ.തുളസി ഉൾപ്പെടെയുള്ള പ്രമുഖരും നിരവധി നാട്ടുകാരും അന്ത്യചോപഗമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

