ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി നാണുനായരുടെ ഓർമകൾക്കു മുൻപിൽ പ്രണാമമർപ്പിച്ച് മകനും കഥകളി നടനുമായ കലാമണ്ഡലം നാരായണൻകുട്ടിയുടെയും കുടുംബത്തിന്റെയും കഥകളി പുറപ്പാട് നവ്യാനുഭവമായി. നാണുനായർ കലാകേന്ദ്രത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള താടിയരങ്ങിനു മുന്നോടിയായാണ് കലാമണ്ഡലം നാരായണൻകുട്ടിയും ഭാര്യ രാജശ്രീയും മക്കളായ ആദിത്യൻ മേലേതിലും പൂജ നാരായണനും കൃഷ്ണവേഷത്തിൽ അരങ്ങിലെത്തിയത്. അച്ഛനെ ഓർമിക്കുന്നതിന്റെ ഭാഗമായുള്ള താടിയരങ്ങിന് കുടുംബവുമൊന്നിച്ച് പുറപ്പാട് അവതരിപ്പിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും അതിന് അവസരമൊത്തുവന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നാരായണൻകുട്ടിയും ഭാര്യ രാജശ്രീയും പറഞ്ഞു.
നാലു പേരുടെയും ഒരുമിച്ചുള്ള ആദ്യത്തെ കഥകളി പുറപ്പാട് എന്ന അപൂർവതയുമുണ്ടായിരുന്നു. രാജശ്രീ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കഥകളി അരങ്ങേറ്റം നടത്തിയത്.
മകൻ ആദിത്യൻ മേലേതിലിന് കുറച്ചു വർഷങ്ങൾക്കു മുൻപ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിക്ക് ഒന്നാം സ്ഥാനത്തോടെ ‘എ’ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരിയായ പൂജ നാരായണൻ കഥകളി രംഗത്ത് ചുവടുറപ്പിച്ചുവരികയാണ്.
കലാമണ്ഡലം നാരായണൻകുട്ടി സിനിമാതാരങ്ങളായ വിനീത്, ദേവിചന്ദന, രാജേഷ് ഹെബ്ബാർ എന്നിവരെ കഥകളി അഭ്യസിപ്പിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

