കൊച്ചി ∙ 2025 ൽ വലിയ ചാഞ്ചാട്ടങ്ങളിൽക്കൂടിയാണ് കടന്നു പോയതെങ്കിലും രാജ്യത്തെ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണം 110 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 97 ആയിരുന്നു.
കേരളം ആസ്ഥാനമായ ഉൾപ്പെടെ 13 കമ്പനികളാണ് ഈ വർഷം ഒരു ലക്ഷം കോടി ക്ലബ്ബിലെത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിന്റെ 62 ശതമാനവും ഈ 110 കമ്പനികളുടേതാണ്.
കഴിഞ്ഞ വർഷം ഇത് 60 ശതമായിരുന്നു.
വിപണി മൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഏറെക്കാലമായി മുന്നിൽ. കമ്പനിയുടെ വിപണി മൂല്യം 20.89 ലക്ഷം കോടിയാണ്.
തൊട്ടു പിന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റ വിപണി മൂല്യം 15.07 ലക്ഷം കോടിയാണ്. 12.75 ലക്ഷം കോടിയുമായി ഭാരതി എയർടെൽ ആണ് മൂന്നാം സ്ഥാനത്ത്.
മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം 1.53 ലക്ഷം കോടിയാണ്. വിപണി മൂല്യം ഒരുലക്ഷം കോടി കടന്ന കേരളത്തിൽ നിന്നുള്ള ഏക കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്.
പുതിയതായി ലിസ്റ്റ് ചെയ്ത എൽജി ഇലക്ട്രോണിക്സ്, ടാറ്റ ക്യാപ്പിറ്റൽ, ഗ്രോ എന്നീ കമ്പനികളും ഒരു ലക്ഷം കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചു.
പുതിയതായി ഒരു ലക്ഷം കോടി ക്ലബ്ബിൽ എത്തിയ കമ്പനികളിൽ അധികവും സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. എച്ച്പിസിഎൽ, ഐസിഐസി ലൊംബാർഡ്, മാരികോ, പിബി ഫിൻടെക്, ബിഎച്ച്ഇഎൽ, മാസഗൺ, ഡോക്ക് ഷിപ്ബിൽഡിങ് തുടങ്ങി പല കമ്പനികളും ഒരു ലക്ഷം കോടിയുടെ പടിവാതിൽക്കലാണ്.
കഴിഞ്ഞ വർഷം ഈ നിർണായക നിലവാരം കടന്ന 12 കമ്പനികൾക്ക് വിപണിയിലെ ചാഞ്ചാട്ടം മൂലം ഈ വർഷം സ്ഥാനം നഷ്ടപ്പെട്ടിട്ടുമുണ്ട്.
2023ൽ 75 കമ്പനികളും 2022ൽ 54 കമ്പനികളുമായിരുന്നു ഒരു ലക്ഷം കോടി പട്ടികയിൽ ഉണ്ടായിരുന്നത്. ബിഗ് ക്യാപ്, മെഗാ ക്യാപ് കമ്പനികളിൽ നിക്ഷേപകർക്കുള്ള താൽപര്യമേറുന്നതുകൊണ്ടാണ് ഈ വിഭാഗത്തിൽ പെടുന്ന കമ്പനികളുടെ വിപണി മൂല്യം അതിവേഗം ഉയരുന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

