കൊച്ചി: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് തിരിച്ചടി. വഞ്ചനാക്കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി ഔദ്യോഗികമായി തള്ളി.
പ്രസ്തുത കേസ് വിചാരണ ചെയ്യാനും നടപടികൾ മുന്നോട്ട് കൊണ്ടുപോകാനും പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, വരുന്ന ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. അനധികൃതമായി മുറിച്ചു കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ ഔദ്യോഗിക പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസിന്റെ ചുരുക്കം.
കേസിൽ ഒന്നാം പ്രതി വിചാരണാ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ പ്രത്യേക അപേക്ഷ കൂടി പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.
ഇതനുസരിച്ച് രണ്ടും മൂന്നും പ്രതികൾക്ക് ഈ മാസം 31ന് വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട
നിയമനടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ പുതിയ ഉത്തരവുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

