പാലക്കാട് ∙ തിരഞ്ഞെടുപ്പു രംഗത്തിനു രാഷ്ട്രീയച്ചൂടു കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിലെത്തും. ഞായറാഴ്ച പാലക്കാട്ടു നടക്കുന്ന തിരഞ്ഞെടുപ്പു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം.
വിശദപരിപാടികൾ ലഭിക്കുന്നതേയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 25ന് രാവിലെ 9.30ന് ശ്രീകൃഷ്ണപുരം സംഗീതശിൽപം ഓഡിറ്റോറിയത്തിൽ ഒറ്റപ്പാലം നിയോജകമണ്ഡലം സ്ഥാനാർഥി പി.കെ.ശശിയുടെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 10.30ന് മഹാറാണി ഓഡിറ്റോറിയത്തിൽ കോങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി കെ.എ.തുളസിയുടെ പ്രചാരണ കൺവൻഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
28ന് ഇടതുപക്ഷത്തിന്റെ 4 പ്രചാരണപരിപാടികളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ പതിനൊന്നിന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി, വൈകിട്ട് നാലിന് ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറം, അഞ്ചിനു പട്ടാമ്പി മണ്ഡലത്തിലെ കൊപ്പം, ആറിനു തൃത്താല മണ്ഡലത്തിലെ കൂറ്റനാട് എന്നിവിടങ്ങളിലെ പരിപാടികളിലാണു പങ്കെടുക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

