കൊച്ചി∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖലയും കൊച്ചി സർവകലാശാല ലൈബ്രറിയും സംയുക്തമായി ചേർന്ന് ലൈബ്രേറിയൻസ് മീറ്റ് സംഘടിപ്പിച്ചു. കൊച്ചി സർവ്വകലാശാലയിൽ നടന്ന സംഗമം യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ.സി.
വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ‘നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ലൈബ്രറി സേവനങ്ങൾ: അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിനു കുഫോസ് ലൈബ്രറിയൻ ഡോ.
പി കെ സുരേഷ് കുമാർ നേതൃത്വം നൽകി. സംഗമത്തോടെ അനുബന്ധിച്ച് പിഎച്ച്ഡി നേടിയവരെയും, മറ്റു പുരസ്കാരങ്ങൾ നേടിയ ലൈബ്രറി ജീവനക്കാരെ അനുമോദിക്കുകയും ഈ കാലയളവിൽ വിരമിച്ച ജീവനക്കാരെ ആദരിക്കുകയും ചെയ്തു.
ഡോ അരുൺകുമാർ വി ആർ, മാനുവൽ പി ജെ, ഡോ വി എസ് കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

