പാലക്കാട് ∙ സ്വരലയ നൃത്ത–സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം ആരംഭിച്ചതു രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യത്തോടെയായിരുന്നു. ബാലമുരളീകൃഷ്ണയുടെ തമിഴ് വർണമായിരുന്നു ആദ്യം.
ശാസ്ത്രവും ഫിലോസഫിയും തമ്മിൽ ബന്ധിപ്പിക്കുന്ന തെലുങ്കിലെ ‘തിരുമന്തിരം’ എന്ന ആവിഷ്കാരം പ്രേക്ഷകരുടെ ശ്രദ്ധ നേടി. തുടർന്ന് ശ്രീലക്ഷ്മി ഗോവർധന്റെ കുച്ചിപ്പുഡി അരങ്ങേറി. ശരീരം വികൃതമാക്കപ്പെട്ട
ശൂർപണഖയുടെ വ്യക്തിത്വത്തിന്റെ ഭാവപ്രതിഫലനങ്ങളായിരുന്നു ആദ്യം. കൃഷ്ണ പി.
ഉണ്ണി അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി. ‘നവനീതം’ എന്ന ശ്രീകൃഷ്ണ കഥകളുടെ ഒട്ടേറെ സന്ദർഭങ്ങളെ നവരസങ്ങളിലൂടെ അവതരിപ്പിച്ചു. കെ.ശാന്തകുമാരി എംഎൽഎ, പി.പി.സുമോദ് എംഎൽഎ, വിനീത നെടുങ്ങാടി, എം.പി.സതീഷ് എന്നിവർ കലാകാരൻമാരെ ആദരിച്ചു.
‘കലാവതരണത്തിന് വ്യക്തത വരുന്നത് ശാന്തമായ സാഹചര്യങ്ങളിൽ’
പാലക്കാട് ∙ കല എന്നും ലോകത്തോട് സംവദിക്കുന്നതായിരിക്കണമെന്ന് ഭരതനാട്യ നർത്തകി രമ വൈദ്യനാഥൻ പറഞ്ഞു.
അനുകൂലവും ശാന്തവുമായ സാഹചര്യങ്ങളിൽ മാത്രമാണ് കല വ്യക്തതയോടെ അവതരിപ്പിക്കാൻ സാധിക്കുന്നത്. രാജ്യത്തെ ഏതു സംസ്ഥാനങ്ങളിലും ചെന്ന് നൃത്തം അവതരിപ്പിക്കാൻ കഴിയും, പക്ഷേ മികച്ച നർത്തകിമാരായാൽ മാത്രമേ അവതരിപ്പിക്കുന്ന കലാരൂപം അംഗീകരിക്കപ്പെടുകയൂള്ളൂവെന്നും രമ വൈദ്യനാഥൻ പറഞ്ഞു. കലയ്ക്ക് ഭാഷ പ്രധാനമല്ലെന്നും അവതരണമാണു മുഖ്യമെന്നും കുച്ചിപ്പുഡി നർത്തകി ശ്രീലക്ഷ്മി ഗോവർധൻ പറഞ്ഞു.
ജാതിയോ മതമോ നിറമോ കലയെ വേർതിരിക്കുന്നില്ല എന്നും ശ്രീലക്ഷ്മി പറഞ്ഞു. പാലക്കാട് ജില്ലയിൽ കലാ അവതരണത്തിനുള്ള വേദികളും കൾചറൽ ഫോറങ്ങളും വളരെ കുറവാണെന്നു ഭരതനാട്യ നർത്തകിയും പാലക്കാട് സ്വദേശിയുമായ കൃഷ്ണ പി.ഉണ്ണി പറഞ്ഞു. ക്ഷേത്രങ്ങളിൽ മാത്രമാണ് ശാസ്ത്രീയ നൃത്ത അവതരണത്തിനുള്ള അവസരങ്ങൾ ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും നല്ല കലാ ആസ്വാദകർ ഇന്നും നൃത്തം കാണാൻ എത്തുന്നുണ്ടെന്നും കൃഷ്ണ പറഞ്ഞു.
രാപ്പാടിയിൽ നടക്കുന്ന സ്വരലയ നൃത്ത സംഗീതോത്സവത്തോട് അനുബന്ധിച്ച് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൂവരും.
വേദിയിൽ ഇന്ന്
വൈകിട്ട് 6:00 : കർണാടക സംഗീത കച്ചേരി (ഡോ.ട്രിവാൻഡ്രം കൃഷ്ണകുമാർ, ഡോ.ബിന്നി കൃഷ്ണകുമാർ)
8:00 : ഭരതനാട്യം കച്ചേരി (കീർത്തി രാംഗോപാൽ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

