ചിറ്റൂർ ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന്, ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും.
തത്തമംഗലം മേട്ടുവളവ് ചാടി ഹൗസിൽ എസ്.സബിയുള്ളയുടെയും എ.എസ്.നസീറ ബീഗത്തിന്റെയും മക്കളായ എസ്.ആഷിക് അഹമ്മദ് (28), എസ്.ആരിഫ് അഹമ്മദ് എന്നിവരാണ് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം വടക്കേത്തറ ഹൗസിൽ എ.അലിയാർ–എച്ച്.സലീന ദമ്പതികളുടെ മക്കളായ അൻസില നസ്രിൻ (22), അൻസിയ നസ്രിൻ (22) എന്നിവരെ വിവാഹം ചെയ്തത്. വധൂവരൻമാരായി ഇരട്ടസഹോദരങ്ങളെത്തന്നെ ലഭിച്ചത് ഇരു കുടുംബങ്ങൾക്കും ഇരട്ടി മധുരമായി.
കഴിഞ്ഞ ദിവസം ആഷിക് അൻസിലയെ മഹറണിയിച്ച നേരത്തുതന്നെ ആരിഫ് അൻസിയയെയും മഹറണിയിച്ചു. തൃശൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ആഷിക്കും ആരിഫും.
2020 ഫെബ്രുവരി 15നാണ് ഇരുവരും സിവിൽ പൊലീസ് ഓഫിസർമാരായി ജോലിയിൽ പ്രവേശിച്ചത്. അൻസിലയും അൻസിയയും ഡിഇഎൽ–എഡ് കഴിഞ്ഞവരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

