ആലക്കോട് ∙ മണക്കടവ് കാരിക്കയം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വായിക്കമ്പ കറുകപ്പള്ളിയിൽ വിജയൻ ( കൊച്ചുകുട്ടൻ– 70) ആണ് മരിച്ചത്.
വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. ഇവിടെ ചെക്ക് ഡാം ഉള്ളതിനാൽ വലിയതോതിൽ വെള്ളം ഉണ്ടായിരുന്നു.
കുളിക്കുന്നതിനിടെ വിജയൻ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു.
തുടർന്ന് തളിപ്പറമ്പിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

