ഉദ്യാന നവീകരണ പ്രവർത്തനങ്ങളിൽ മലമ്പുഴ എംഎൽഎ ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യാനത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ‘ഉറങ്ങുന്ന എംഎൽഎയെ പാട്ടകൊട്ടി ഉണർത്താൻ ശ്രമം’ എന്ന തലക്കെട്ടിലായിരുന്നു വേറിട്ട
പ്രതിഷേധ പരിപാടി അരങ്ങേറിയത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത അനാസ്ഥയാണ് മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണം വൈകാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും കോൺഗ്രസ് മലമ്പുഴ ബ്ലോക്ക് പ്രസിഡന്റ് പി.കെ.വാസു അധ്യക്ഷത വഹിക്കുകയും ചെയ്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, പ്രൗഡ് മലമ്പുഴ കൂട്ടായ്മ ചെയർമാൻ എ.സുരേഷ്, കളത്തിൽ കൃഷ്ണൻകുട്ടി, എം.വി.രാധാകൃഷ്ണൻ, വിജയ ഹൃദയരാജ്, എം.രാധാകൃഷ്ണൻ, കെ.കെ.വേലായുധൻ, എം.സി.സജീവൻ, കെ.കെ.സോമി, എ.ഷിജു, എ.ഉണ്ണിക്കൃഷ്ണൻ, പി.നാച്ചിമുത്തു, സി.വിജയൻ, കെ.ഷിജുമോൻ, ഷൈജു സത്യൻ, എസ്.രമേഷ്, എം.ഭാസ്കരൻ, കെ.അനിൽകുമാർ, എം.പി.ഗിരീഷ്, ആർ.കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

