കുഴൽമന്ദം∙ കണ്ണാടി പഞ്ചായത്തിലെ പുതുക്കിയ ഡേറ്റ ബാങ്ക് കരട് പട്ടികയിലെ തെറ്റുകൾ ഉയർത്തിക്കാട്ടി ഒറ്റയാൾ സമരം നടത്തിയ മുൻ പഞ്ചായത്ത് ഉപാധ്യക്ഷൻ ആം ആദ്മിയിലേക്ക്. സിപിഐയുടെ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച നിലവിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനായ ഉദയൻ സുകുമാരനാണ് ആംആദ്മി പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ പാലക്കാട് മണ്ഡലം ട്രഷറർ, സെക്രട്ടറിയേറ്റ് അംഗം, എഐകെഎസ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ നാലുമാസം മുൻപു നടന്ന സിപിഐയുടെ ബ്രാഞ്ചു കമ്മിറ്റിയോഗത്തിൽ ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കിയിരുന്നില്ല.
പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിയോടു ആലോചിക്കാതെ ഡേറ്റ ബാങ്ക് കരട് പ്രശ്നത്തിനെതിരെ ഉദയൻ നടത്തിയ സമരത്തിൽ പാർട്ടിക്കുളളിൽതന്നെ പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജനപക്ഷ നിലപാടുളള ആം ആദ്മി പാർട്ടിയുടെ കൂടെ നിന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നു ഉദയൻ പറഞ്ഞു.
അണികളും ആം ആദ്മി പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കും. ഈ തിരഞ്ഞെടുപ്പിൽ ഉദയൻ സുകുമാരൻ 12ാം വാർഡിലും കൃഷ്ണപ്രിയ അമൽ 13ാം വാർഡിലും ആംആദ്മി പാർട്ടിക്കായി മത്സരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

