റെയിൽവേ വികസന രംഗത്ത് കേരളത്തിന് വൻ തിരിച്ചടിയായി പുതിയ തീരുമാനം. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലാപുരം മേഖല പൂർണ്ണമായും ഒഴിവാക്കി മൈസൂരു ഡിവിഷന് കൈമാറാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു.
ഈ മാറ്റത്തോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ടാകുമെന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ഏകദേശം 60 ശതമാനം വരെ വരുമാനക്കുറവ് ഇതുമൂലം ഉണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടാതെ, ഭാവിയിൽ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും കേരളത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കാം. നിലവിലുള്ള ഉത്തരവ് പ്രകാരം, മംഗലാപുരം മേഖലയിൽ ഉള്ളാൾ വരെ വരുന്ന പ്രദേശങ്ങളാണ് പാലക്കാട് ഡിവിഷന്റെ പരിധിയിൽ നിന്ന് മാറ്റുന്നത്.
ഇതോടെ ഈ പ്രദേശങ്ങൾ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. നിലവിൽ ദക്ഷിണ റെയിൽവേയുടെ കീഴിലായിരുന്നു ഈ പ്രദേശം പ്രവർത്തിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

