ഉപ്പുതറ ∙ കണ്ണംപടി പുന്നപാറയിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരുക്ക്. ഒരു വീടിനു കേടുപാട് സംഭവിക്കുകയും ചെയ്തു.
തെക്കേടത്ത് ലീല, സമീപവാസി ഉറുമ്പിൽ രമേശ് എന്നിവർക്കാണ് പരുക്കേറ്റത്. മിന്നലേറ്റ് ലീലയുടെ വീടിനാണ് കേടുപാടുണ്ടായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.ലീല വീടിന്റെ വാതിൽപ്പടിയിൽ നിൽക്കുകയായിരുന്നു. കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രമേശ് മഴയിൽ നനയാതിരിക്കാൻ ലീലയുടെ വീടിനു മുൻപിലെ പടുതാ ഷെഡിൽ കയറിനിന്നു.
ഈ സമയത്തായിരുന്നു മിന്നൽ. ഇതിന്റെ ആഘാതത്തിൽ ലീല മറിഞ്ഞുവീണു.
വീടിന്റെ കട്ടിളയോടു ചേർന്ന ഭാഗത്തെ ഭിത്തിയും നടയിലെ ടൈലും മിന്നലിന്റെ ആഘാതത്തിൽ തകർന്നു.
ടൈൽ പൊട്ടിത്തെറിച്ച് രമേശിന്റെ ഇരുകാലുകളിലും തുളച്ചു കയറുകയായിരുന്നു. വീഴ്ചയെ തുടർന്ന് ലീലയുടെ കണ്ണിന്റെ കാഴ്ച മങ്ങി.
ഇതേത്തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.വായ്പയെടുത്ത് വാസയോഗ്യമാക്കിയ വീടിനു കേടുപാട് സംഭവിച്ചതോടെ നന്നാക്കാനാവാതെ ലീല പ്രതിസന്ധിയിലാണ്. മിന്നലിന്റെ ആഘാതത്തിൽ വീണതിനാൽ ലീലയുടെ തല സ്കാൻ ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഇതും നടത്താനായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

