പ്രശസ്ത സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ദൈവത്താൻ കുന്ന്’ നാളെ പ്രദർശനത്തിനെത്തുന്നു. ‘ബ്ലാക്ക് ഫോറസ്റ്റ്’, ‘അങ്ങു ദൂരെ ഒരു ദേശത്ത്’ എന്നീ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.
കാലങ്ങളായി മനുഷ്യൻ മനസ്സിൽ സൂക്ഷിക്കുകയും വിശ്വസിച്ചുപോരുകയും ചെയ്യുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. പൈതൃക സ്വത്തുക്കളും പരമ്പരാഗത നാട്ടറിവുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ദൃശ്യാവിഷ്കാരമാണ് ഈ ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
സോമ ക്രിയേഷൻസിൻ്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിനേശ് പ്രഭാകർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി, മാസ്റ്റർ അർണ്ണവു, മാസ്റ്റർ മുന്ന, ബേബി ദേവിക, ലിബിക തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ശ്രീ പാർവതിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: രാജേഷ് പീറ്റർ, മേക്കപ്പ്: പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, എഡിറ്റിംഗ്: വി സാജൻ, സംഗീതം: മോഹൻ സിതാര, പശ്ചാത്തല സംഗീതം: ബിജിബാൽ, ഗാനരചന: അൻവർ അലി, സ്മിത പിഷാരടി.
സ്റ്റിൽസ്: ഹാരിസ് കാസിം, കലാസംവിധാനം: ജി ലക്ഷ്മൺ മാലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് കെ എസ്, പോസ്റ്റർ ഡിസൈൻ: ബോസ് മാലം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

