ക്വാൽകോം സമ്മിറ്റിൽ പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 മൊബൈൽ പ്ലാറ്റ്ഫോമുമായി മോട്ടറോള സിഗ്നേച്ചർ 27 ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ ഫോണിൽ ആൻഡ്രോയിഡ് 17 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഏഴ് വർഷത്തെ ഒഎസ് അപ്ഗ്രേഡുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്. ഫോണിന്റെ ലഭ്യത, വിപണികൾ, വില എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
“മോട്ടറോള സിഗ്നേച്ചർ 27 എന്നത് 2026-ൽ ലോകമെമ്പാടുമുള്ള വിപണികളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ലഭ്യമാകുന്ന തീയതിയോട് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പങ്കിടുന്നതായിരിക്കും. കാത്തിരിക്കുക” എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വരുന്ന വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ നെയിമിങ് രീതി നടപ്പിലാക്കിയിരിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. ശക്തമായ പ്രൊസസറും തണുപ്പിക്കൽ സംവിധാനവും ടിഎസ്എംസിയുടെ 2nm പ്രക്രിയയിലാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 നിർമ്മിച്ചിരിക്കുന്നത്.
മികച്ച താപ പ്രകടനത്തിനായി ആർട്ടിക് മെഷ് കൂളിംഗ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. ഡയമണ്ട് ഇൻഫ്യൂസ്ഡ് തെർമൽ ജെൽ, ലിക്വിഡ് മെറ്റൽ, കോപ്പർ മെഷ്, പുതുതായി രൂപകൽപ്പന ചെയ്ത 3ഡി വേപ്പർ ചേമ്പർ എന്നിവയും ഇതിലുണ്ട്.
ഗെയിമിംഗിനും എഐ പ്രവർത്തനങ്ങൾക്കുമിടയിൽ ഫോൺ ചൂടാകുന്നത് തടയാൻ ഇത് സഹായിക്കും. ക്യാമറയും ശബ്ദ സംവിധാനവും 50MP സോണി LYTIA 910 മെയിൻ സെൻസറും 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് ക്യാമറ വിഭാഗത്തിലുള്ളത്.
ദൂരെയുള്ള ദൃശ്യങ്ങൾ പോലും വ്യക്തമായി പകർത്താൻ ഇത് സഹായിക്കും. ഒപ്പം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിറങ്ങൾ സ്വയം ക്രമീകരിക്കുന്ന വീഡിയോ എൻഹാൻസ്മെന്റ് എൻജിനും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
പ്രമുഖ ഓഡിയോ നിർമ്മാതാക്കളായ ബാങ് & ഒലുഫ്സെൻ (Bang & Olufsen) കമ്പനിയുമായി ചേർന്ന് പുറത്തിറക്കുന്ന ആദ്യ ഫോൺ കൂടിയാണിത്. ‘Audio by B&O’ ഫീച്ചറോടെയാണ് ഇത് എത്തുന്നത്.
ഡിസൈനും രൂപകൽപ്പനയും അലുമിനിയം ബോഡിയും സെറാമിക്-ബ്രഷ്ഡ് അലുമിനിയം ക്യാമറ ഹൗസിംഗുമാണ് ഫോണിന് നൽകിയിട്ടുള്ളത്. രണ്ട് വ്യത്യസ്ത നിറങ്ങളിലും ടെക്സ്ചറുകളിലും ഫോൺ ലഭ്യമാകും.
“പ്രീമിയം ഫാഷനും ഇന്റീരിയർ ഡിസൈനും ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തതാണ്” എന്ന് കമ്പനി വിശേഷിപ്പിച്ച പാന്റോൺ കപ്പുലെറ്റ് ഗ്രീൻ, ഗ്രിപ്പിനായി തയ്യാറാക്കിയ പാന്റോൺ കോൾ സ്മോക്ക് എന്നീ വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

