പാലക്കാട് ∙ ഫോണിൽ വിളിച്ച് പരിഭവം പറയുമ്പോൾ വാട്സാപ് വഴി ഇനി അമ്മച്ഛനു നന്ദൂട്ടിയുടെ പാട്ട് എത്തില്ല. ശ്രീനന്ദയുടെ അമ്മയുടെ അച്ഛനായ കേശവൻ ഉള്ളുലയുന്ന വേദനയോടെ ഓർക്കുന്നു.
കോങ്ങാട് സറ്റുഡിയോ നടത്തുന്ന കേശവന് പേരക്കുട്ടിയായ നന്ദുവിനെ വലിയ ഇഷ്ടമായിരുന്നു. കലാരംഗത്ത് മിടുക്കിയായ നന്ദു സ്കൂളിലും നാട്ടിലും കുടുംബത്തിലും എല്ലാം താരമാണ്.
നാട്ടിലും കുടുംബത്തിലും വിശേഷ പരിപാടികളിൽ നന്ദൂട്ടിയുടെ കലാവിരുന്ന് പതിവാണ്. ഇടയ്ക്കിടെ അമ്മച്ഛനു പാട്ടുപാടി വാട്സാപിൽ അയയ്ക്കും.
പാട്ടിനു ഇടവേള വന്നാൽ അദ്ദേഹം വിളിച്ചു ചോദിക്കും. അപ്പോൾ തന്നെ നന്ദൂട്ടി പാടി കേൾപ്പിക്കും.
കലാപരിപാടികൾ അവതരിപ്പിച്ച് സമ്മാനങ്ങൾ നേടിയാൽ ഉടൻ വിവരമെത്തുന്നത് അമ്മച്ഛനാകും.
വീടിന്റെ സ്വീകരണ മുറിയിൽ നന്ദൂട്ടി വാങ്ങിക്കൂട്ടിയ ട്രോഫികൾ ചൂണ്ടിക്കാട്ടി കേശവൻ വിതുമ്പി. നാട്ടിലെ ഉത്സവങ്ങൾക്കു പോകുമ്പോൾ കൊച്ചുകുട്ടികളെ പോലെ കയ്യിൽ നിന്നു വിടാതെ പേരക്കുട്ടി അമ്മച്ഛന്റെ കൂടെ ഉണ്ടാകും.
ഇനി അവൾ ഇല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പാടുപെടുകയാണ് കേശവൻ. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലം തീരുംമുൻപ് കോങ്ങാടുള്ള അമ്മയുടെ വീട്ടിൽ കുറച്ചു ദിവസം നിൽക്കാൻ വരാമെന്നു കുട്ടി പറഞ്ഞിരുന്നു.
കർണാടകയിലേക്കുള്ള വിനോദയാത്രയിൽ പങ്കുചേരാൻ ശ്രീനന്ദയുട അച്ഛൻ രമേശ് ഭാര്യാപിതാവായ കേശവനെയും വിളിച്ചെങ്കിലും സ്റ്റുഡിയോ കാര്യങ്ങൾ നോക്കേണ്ടതിനാൽ പോയില്ല.
കുട്ടിയെ കാണാതായ വിവരം വീട്ടുകാർ ആദ്യം കേശവനെ അറിയിച്ചിരുന്നില്ല. എട്ടാം തീയതി ഉച്ചയോടെയാണ് വിവരം അറിഞ്ഞത്.
ഉടൻ ബന്ധുവായ രാമകൃഷ്ണനെയും കൂട്ടി അദ്ദേഹം ചിക്കമഗളൂരുവിലേക്കു യാത്ര തിരിച്ചു. നന്ദൂട്ടിയുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കുടുംബത്തോടൊപ്പം കാത്തിരുന്നെങ്കിലും വിധി മറ്റൊന്നായി.
ശ്രീനന്ദയുടെ മരണം: പരാതി നൽകില്ലെന്നു ബന്ധുക്കൾ
ബെംഗളൂരു / പാലക്കാട് ∙ ചിക്കമഗളൂരു ബാബാബുധാൻഗിരിയിൽ വിനോദയാത്രയ്ക്കിടെ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (നന്ദു–14) മരിച്ചതു വ്യൂപോയിന്റിൽ നിന്നുള്ള വീഴ്ചയിലാകാമെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരണം സംബന്ധിച്ചു പരാതി നൽകില്ലെന്നു കുട്ടിയുടെ അച്ഛന്റെ സഹോദരൻ കെ.ജി.ശശികുമാർ പറഞ്ഞു. തലയുടെ വലതു ഭാഗത്തേറ്റ ഗുരുതരപരുക്കാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലവും ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു.
മൃതദേഹത്തിൽ പലയിടത്തും പരുക്കുണ്ട്. അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.
വസ്ത്രങ്ങൾ കീറിയിട്ടുമുണ്ട്. ഇതെല്ലാം വീഴ്ചയ്ക്കിടെ മരത്തിലോ പാറക്കല്ലുകളിലോ തട്ടിയതുകാരണമാകാമെന്നാണു പൊലീസ് പറയുന്നത്.
എങ്കിലും കുടുംബത്തിന്റെ എല്ലാ പരാതികളും ആശങ്കകളും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു. നിലവിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിലപാടിലാണു പൊലീസ്.
ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം 7ന് വൈകിട്ടാണു കുട്ടിയെ കാണാതായത്. 10ന് ഉച്ചയ്ക്കാണ് 1500 അടി താഴ്ചയിൽ ഹർഷനഗുപ്പെയിൽ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കോങ്ങാടു നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണു ശ്രീനന്ദയുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

