മലപ്പുറം: തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന് സബാദിനെതിരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.
നിലമ്പൂര്‍ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്കൂളിലെ 129-ാം നമ്പര്‍ ബുത്തിലായിരുന്നു നിയമലംഘനം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ പൊലി സ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഫോണും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്കൂളി ലെ പോളിങ് കേന്ദ്രത്തില്‍ കന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചെന്ന് കാണിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസെടുത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

