കാരാകുറുശ്ശി ∙ വലിയട്ടയ്ക്കു സമീപം നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി.
വീട്ടിലുള്ളവരും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. വലിയട്ട
പുതുക്കുടിച്ചോല സഫിയയുടെ (40) വീട്ടിലേക്കാണു കാർ ഇടിച്ചുകയറിയത്. സഫിയയും മൂന്നു വയസ്സുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പൊമ്പ്രയിൽ നിന്ന് ഒലവക്കോട് ഭാഗത്തേക്കു വരികയായിരുന്ന കാറാണു നിയന്ത്രണംവിട്ടു റോഡരികിലെ വീടിന്റെ ഒരുഭാഗം തകർത്തത്.
സമീപത്തെ മതിലും ഇടിച്ചു തകർത്തു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

