പാലക്കാട് ∙ ‘പോടാ പുല്ലേ പൊലീസേ’ എന്നു മുദ്രാവാക്യം വിളിച്ച റിട്ട.ഡിജിപിയെ പോലുള്ള പൊലീസുകാർ ഇപ്പോഴും സേനയിൽ ഉണ്ടെന്നു സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. അതാണു കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കണ്ടത്.
ഇവരെയൊന്നും ഒരു കാലത്തും സിപിഎം താലോലിച്ചിട്ടില്ല. സമാധാനം കാത്തുസൂക്ഷിക്കേണ്ട
പൊലീസാണ് സിപിഎം ഓഫിസ് വളപ്പിൽ കയറി പ്രവർത്തകരെ തലങ്ങും വിലങ്ങും തല്ലിയത്. എൻ.എൻ.കൃഷ്ണദാസ് തടഞ്ഞതുകൊണ്ടാണ് പൊലീസ് ഓഫിസിനകത്തു കയറാതിരുന്നത്.
ഒന്നും മറക്കില്ല എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിനു പിന്നാലെയായിരുന്നു ഈ അതിക്രമം. പാർട്ടി ഓഫിസിൽ പൊലീസിനും ഗുണ്ടകൾക്കും വിലസാം എന്നു കരുതരുതെന്നും എ.കെ.ബാലൻ പറഞ്ഞു.
യുഡിഎഫിന്റെ ബോർഡുകൾ നശിപ്പിച്ചു
പ്രകടനത്തിനിടെ യുഡിഎഫിന്റെ ബോർഡുകളും മറ്റും പ്രവർത്തകർ നശിപ്പിച്ചു.
പ്രകടനം ഡിസിസി ഓഫിസ് പരിസരത്തേക്കു പോകാതിരിക്കാൻ സുൽത്താൻപേട്ടയിൽ നിന്നു കോർട്ട് റോഡിലേക്കും ജിബി റോഡിലേക്കുമുള്ള ഗതാഗതം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. സിപിഎം മുൻ കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, സി.കെ.രാജേന്ദ്രൻ, കെ.ശാന്തകുമാരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദ്, ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

