കൊല്ലങ്കോട് ∙ പഞ്ചായത്ത് ചിക്കണാംപാറ മാർക്കറ്റ് കോംപ്ലക്സ് നിർമാണം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിനു കീഴിൽ എസ്സി വിദ്യാർഥികൾക്കുള്ള ലാപ് ടോപ് വിതരണം, വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, സ്കൂളുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം, കിഡ്നി രോഗികൾക്കു ഡയാലിസിസിനു ധനസഹായ വിതരണം എന്നിവയും നടന്നു.
5.55 കോടി രൂപ ചെലവഴിച്ചാണു മാർക്കറ്റ് കോംപ്ലക്സ് നിർമിക്കുക.
ചിക്കണാംപാറയിലെ 45 സെന്റ് സ്ഥലത്തു നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി 2167 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മൂന്നു നില കെട്ടിടമാണു വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നിലയിലും 25 കടമുറികൾ, ശുചിമുറി, ലിഫ്റ്റ് സൗകര്യം എന്നിവ പദ്ധതിയിലുണ്ട്.
കെ.ബാബു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ആർ.ചിന്നക്കുട്ടൻ, പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാൽ ഉപാധ്യക്ഷ സി.ഗിരിജ, എസ്.സുധ, എ.രാധാ പഴണിമല, ആർ.ശിവൻ, പി.സി.ഉണ്ണിക്കൃഷ്ണൻ, കെ.ഇ.ഉണ്ണി, കെ.ഗുരുവായൂരപ്പൻ, ടി.എൻ.രമേശ്, കെ.ഷണ്മുഖൻ, കെ.മരുതൻ, പി.കെ.ജയൻ, എ.പ്രിയദർശൻ, ജി.സുനിത എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

