പട്ടാമ്പി ∙ ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രി ഗോഡൗണിനു തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തെക്കുമൽ ശംസുദ്ദീന്റെ ആക്രി ഗോഡൗണാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഗോഡൗണിൽ തീ പടർന്നത്.
പട്ടാമ്പി, ഷൊർണൂർ, കുന്നംകുളം, വടക്കാഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നെല്ലാം എത്തിയ അഗ്നിരക്ഷാ യൂണിറ്റുകളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്.
പഴയ ഫ്രിജ് പൊളിച്ചതും മറ്റ് ആക്രിസാധനങ്ങളും വലിയ തോതിൽ കൂട്ടിയിട്ടിരുന്ന ഗോഡൗണാണ് കത്തിനശിച്ചത്.
ഇവിടെ സംഭരിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ കത്തിപ്പോയി. അഗ്നിരക്ഷാ സേനയുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ടാണ് ആളിക്കത്തിയ തീ സമീപപ്രദേശങ്ങളിലെ വീടുകളിലേക്കും മറ്റും പടരുന്നത് ഒഴിവാക്കാനായത്.
പട്ടാമ്പി സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും തീ അണയ്ക്കാൻ അഗ്നിരക്ഷാസേനയെ സഹായിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

