ഓയൂർ ∙ മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമ അവാർഡിന് അർഹമായപ്പോൾ അതിൽ ‘ചാത്തൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 10ാം ക്ലാസുകാരൻ ആകാശ് ചന്ദ്രൻ അതീവ സന്തോഷത്തിലാണ്. കൊടുമൺ പോറ്റി ചാത്തനായി മാറുന്ന രംഗത്തിനു വലിയ അഭിനന്ദനം സിനിമ റിലീസായ സമയത്ത് ആകാശിനു ലഭിച്ചിരുന്നു.
വെളിയത്തെ ഡാൻസ് മാസ്റ്ററായ രാജേഷിന്റെ പരിശീലനമാണ് ഈ രംഗം അവതരിപ്പിക്കാൻ സഹായകമായത് എന്ന് ആകാശ് പറയുന്നു. മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതെ മേക്കപ്പിട്ടു നിന്നാണ് ഈ മിടുക്കൻ കഥാപാത്രം ആയത്.
ആകാശ് മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഫ്ലെക്സ് ബോർഡുകൾ ഓടനാവട്ടത്തും പരിസരത്തും അവാർഡ് പ്രഖ്യാപനത്തിനു ശേഷം ഇടം പിടിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് ലഭിച്ച വിവരം അറിഞ്ഞതു ട്യൂഷൻ കഴിഞ്ഞു വീട്ടിൽ വന്നപ്പോഴാണ്.
ഓടനാവട്ടം കട്ടയിൽ മനോജ് – ദിവ്യ ദമ്പതികളാണു മാതാപിതാക്കൾ. തൃക്കണ്ണമംഗൽ എസ്കെവി സ്കൂളിലെ വിദ്യാർഥിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

