കോട്ടായി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്ത് അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കനാൽ സൈഫൺ (കനാൽ ഭിത്തി) നിർമാണം പൂർത്തിയായി രണ്ട് മാസം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിർമാണം അനിശ്ചിതത്വത്തിലാണ്.
കോട്ടായി ജംക്ഷനിലെ ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കി ഇപ്പോൾ നേരിടുന്ന വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് ബസ് സ്റ്റാൻഡിനുള്ള പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിക്കായി സ്കൂളിനു സമീപം ഇറിഗേഷന്റെ സ്ഥലം ഏറ്റെടുക്കുകയായിരുന്നു.
ജലസേചനത്തിനു തടസ്സം വരാത്ത രീതിയിൽ കനാലിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തി നിർമിച്ച് സ്ലാബിട്ട് അടച്ചുകഴിഞ്ഞു.
അപ്രോച്ച് റോഡിന്റെ നിർമാണത്തോടെ ഒന്നാംഘട്ടം പൂർത്തിയാകും. കോൺക്രീറ്റ് റോഡാണ് നിർമിക്കുന്നത്.
സ്വകാര്യ ബസുകളും ട്രക്കുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾക്ക് ജംക്ഷനിൽ എത്തി വേണം തിരിച്ചു പോകാൻ. പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് വേണം എന്ന ആവശ്യം ഒരു പതിറ്റാണ്ടിലേറെയായി നാട്ടുകാർ ഉന്നയിച്ചു തുടങ്ങിയിട്ട്.
സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

