അലനല്ലൂർ∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാരയിലെ യുവാക്കളും, കുട്ടികളും വർഷങ്ങളായി കളിച്ചിരുന്ന കളിസ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കു മാറ്റിയതിൽ നാട്ടുകാരിൽ പ്രതിഷേധം ഉയരുന്നു. വികസനത്തിന് എതിരല്ലെന്നും വളർന്നു വരുന്ന കുട്ടികളുടെ കളിസ്ഥലം മുടക്കിയുള്ള വികസനത്തിന് അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണു നാട്ടുകാർ. നിലവിലുള്ള റോഡിനു ചാരി അഴുക്കുചാൽ നിർമിക്കുന്നതിന് ആദ്യം സ്ഥലം ഒരുക്കിയെങ്കിലും പിന്നീട് ഇതു മാറ്റി കളിക്കുന്ന സ്ഥലത്തിന്റെ നടുവിലൂടെ റോഡ് നിർമിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഇത് ആരുടെയോ താൽപര്യത്തിന് വഴങ്ങിയുള്ള നടപടിയാണെന്നാണു നാട്ടുകാർ പറയുന്നത്. റോഡ് ഇതിലൂടെ മാറ്റിയാലും റോഡിന്റെ വളവിനു പരിഹാരമാകില്ലെന്നും നാട്ടുകാർ പറയുന്നു.
പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെങ്കിലും കളി മുടക്കുക എന്ന ലക്ഷ്യം മാത്രം നടപ്പാക്കിയുള്ള വികസനത്തിന് അനുവദിക്കില്ലെന്നും ഇതിനെതിരെ പരാതി നൽകാനുള്ള നടപടിയുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ എഫ്സി ക്ലബ് അംഗങ്ങൾ. വൈകുന്നേരങ്ങളിലെ കളികൾ കൂടാതെ പ്രദേശത്തെ പല പൊതു പരിപാടികളും ഈ സ്ഥലത്താണ് നടത്താറുള്ളത് ഇവയും അധികൃതരുടെ ഈ നടപടി കാരണം മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

