തിരുവമ്പാടി∙ ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ ജില്ലയിലെ പ്രവൃത്തികൾ പുരോഗമിക്കുന്നു. പുഴയിൽ കൂറ്റൻ സിമന്റ് പൈപ്പ് സ്ഥാപിച്ച് ചപ്പാത്ത് ഒരുക്കി പുഴയ്ക്ക് അക്കരെ വാഹനം എത്തിക്കാൻ വഴിയൊരുക്കി.
അതിനുശേഷം മണ്ണുമാന്തി യന്ത്രവും കംപ്രസറും മറുകരയിൽ എത്തിച്ചു. പുഴയിലെ കൂറ്റൻ കല്ലുകൾ പൊട്ടിച്ചു മാറ്റി.
പുഴയ്ക്ക് അക്കരെ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. തുരങ്ക മുഖത്തേക്ക് വാഹനം എത്തിക്കുന്നതിന് ഇവിടെയുള്ള കല്ലുകൾ പൊട്ടിച്ചു മാറ്റുകയാണ് ഇപ്പോൾ.പദ്ധതി പ്രദേശത്തുള്ള 20 ഏക്കർ സ്ഥലം ലീസിന് കമ്പനി എടുത്തിട്ടുണ്ട്.
അത് ഉൾപ്പെടെ 30 ഏക്കർ സ്ഥലത്തോളം ഉടനെ നിരപ്പാക്കുന്നതിനു നടപടികൾ ഇനി ആരംഭിക്കും.ഇവിടെ ലേബർ ക്യാംപും ക്രഷർ യൂണിറ്റും സ്ഥാപിക്കും.
കൂറ്റൻ യന്ത്ര സാമഗ്രികൾ ഇറക്കി വയ്ക്കാനുള്ള സൗകര്യവും ക്രമീകരിക്കും.പദ്ധതി പ്രദേശത്ത് നേരത്തേയുള്ള വൈദ്യുത കണക്ഷന്റെ പഴയ കാലുകൾ മാറ്റി പുതിയ നീളമുള്ള കാലുകൾ സ്ഥാപിച്ചിട്ടുണ്ട്.പ്രദേശത്തേക്ക് പുതിയ വൈദ്യുത ലൈനും ട്രാൻസ്ഫോമറും ഉടനെ എത്തിക്കും. തുരങ്ക നിർമാണത്തിനും ക്രഷർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഇത് ആവശ്യമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ കുറഞ്ഞതോടെ പദ്ധതിയുടെ പ്രവൃത്തി വേഗത്തിലായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

