നെന്മാറ ∙ ഗർഭിണിയായ ആദിവാസി യുവതി പോത്തുണ്ടി ഡാമിൽ ചാടിയെന്ന അഭ്യൂഹത്തെത്തുടർന്ന് ഓടിയെത്തിയ അധികൃതർ നടത്തിയ തിരച്ചിൽ വെറുതേയായി. ഇന്നലെ രാവിലെ 10.30 മുതൽ മണിക്കൂറുകൾ നീണ്ട
നാടകീയ രംഗങ്ങൾക്കൊടുവിൽ യുവതി സുരക്ഷിതമാണെന്ന വിവരം ലഭിച്ചതോടെ അധികൃതരും നാട്ടുകാരും ആശ്വാസത്തോടെ മടങ്ങി.
പോത്തുണ്ടി ഡാമിനോടു ചേർന്ന തിരുത്തംപാടം ഉന്നതിക്കു സമീപം താമസിച്ചുവന്ന യുവതി ഉദ്യാനംവഴി ഡാമിനു മുകളിലൂടെ നിലവിളിച്ച് ഓടുന്നതു ചിലർ കണ്ടു. ഡാമിന്റെ തെക്കേ അറ്റത്തുള്ള പ്രവേശന കവാടം അടഞ്ഞുകിടക്കുന്നതിനാൽ മതിലിലൂടെ കടന്നു ഡാമിലേക്ക് ഇറങ്ങുന്നത് അകലെ നിന്നു സുരക്ഷാ ജീവനക്കാരൻ കണ്ടു.
പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ ഓടിയ യുവതി വെള്ളത്തിൽ ചാടിയെന്ന അഭ്യൂഹം പരന്നു.
തുടർന്ന് പൊലീസ്, അഗ്നിരക്ഷാ സേന, വനപാലകർ, ജലസേചന വകുപ്പ് അധികൃതർ കുതിച്ചെത്തി. സുരക്ഷാ ജീവനക്കാരൻ ചൂണ്ടിക്കാണിച്ച ഭാഗത്ത് കൊല്ലങ്കോട് അഗ്നിരക്ഷാസേന ഓഫിസർ മധുവിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളത്തിൽ മുങ്ങി പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
തുടർന്ന് സ്കൂബ ടീമിനെയും മുങ്ങൽ വിദഗ്ധരെയും വിളിച്ചുവരുത്താൻ ശ്രമം തുടങ്ങി.
നെല്ലിയാമ്പതി വനമേഖലയിൽ ചെറുനെല്ലി ആദിവാസി ഉന്നതിയിൽ താമസിച്ചുവന്ന യുവതിയാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. തുടർന്ന് ചെറുനെല്ലിയുമായി ബന്ധപ്പെട്ടപ്പോൾ യുവതി അവിടെ ഉണ്ടെന്നു ഉറപ്പാക്കിയ അധികൃതർ സ്കൂബ ടീം എത്തേണ്ടതില്ലെന്ന വിവരം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

