ചിറ്റൂർ (പാലക്കാട്) ∙ പാട്ടത്തിനെടുത്ത പാടത്തു വിളയിച്ച നെല്ല് കൊയ്യാൻ പണമില്ലാതെ വന്നപ്പോൾ തൊഴുത്തിലെ 2 കറവപ്പശുക്കളെ വിറ്റ ആറുച്ചാമിയെ സർക്കാരും തുലാവർഷവും ചേർന്നു പെരുമഴയിലാക്കി. നെല്ലുസംഭരണം തീരുമാനമില്ലാതെ നീണ്ടതോടെ കിട്ടിയ വിലയ്ക്കു സ്വകാര്യ മില്ലുകാർക്കു നെല്ലു വിറ്റൊഴിച്ചു.
അടുത്ത വിളയ്ക്കായി ഇറക്കിയ ഞാറ്റടി ഭൂരിഭാഗവും മഴയിൽ നശിച്ചു. നല്ലേപ്പിള്ളി കിഴക്കേ കുപ്പയ്യൻചള്ളയിലെ കർഷകൻ എം.ആറുച്ചാമി ചോദിക്കുകയാണ്– ‘‘ഇനി ഞാനെന്തു ചെയ്യണം, എന്തിനു കൃഷിയിറക്കണം ?’’
ആകെ അരയേക്കർ ഭൂമി മാത്രമുള്ള ആറുച്ചാമി കൃഷിയോടുള്ള ഇഷ്ടംകൊണ്ടാണ് ഏക്കറിന് 15,000 രൂപ പ്രകാരം 7 ഏക്കർ പാട്ടത്തിനെടുത്തത്. കൊയ്ത്ത് യന്ത്രത്തിനു വാടക നൽകാനും പണിക്കാർക്കു കൂലി നൽകാനും പണമില്ലാതെ വന്നപ്പോൾ പശുക്കളെ വിറ്റു.
നെല്ല് സപ്ലൈകോ വഴി നൽകുമ്പോൾ കിട്ടുന്ന പണംകൊണ്ട് വേറെ പശുക്കളെ വാങ്ങാമല്ലോ എന്നു സമാധാനിച്ചു. എന്നാൽ, സർക്കാർ സംഭരണം അനന്തമായി വൈകിയതോടെ നെല്ല് സ്വകാര്യ മില്ലുകൾക്കു വിൽക്കേണ്ടി വന്നു.
സർക്കാർ 30 രൂപ സംഭരണവില പ്രഖ്യാപിച്ചെങ്കിലും ആറുച്ചാമി വിറ്റത് 24 രൂപയ്ക്കാണ്. രണ്ടാംവിള ഇറക്കാനായി പാകിയ വിത്താണ് കഴിഞ്ഞദിവസങ്ങളിലെ മഴയിൽ മുളയ്ക്കാതെ നശിച്ചത്.
കൃഷിയിറക്കണമെങ്കിൽ വീണ്ടും വിത്തു വാങ്ങണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

