സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കർണാടകയിൽ രൂക്ഷമായ വരൾച്ചയെത്തുടർന്ന് വൻ തോതിൽ കാർഷിക വിളകൾ നശിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
കർണാടകയിൽ മാത്രം 124 താലൂക്കുകളിലായി 62,985 ഹെക്ടർ സ്ഥലത്തെ സവാള കൃഷിയാണ് പൂർണ്ണമായും നശിച്ചത്. നിലവിലെ വിപണിയിലെ കണക്കുകൾ പ്രകാരം ചില്ലറ വിപണിയിൽ സവാള കിലോയ്ക്ക് 70 രൂപ നിരക്കിലാണ് വിൽപ്പന നടക്കുന്നത്.
അതേസമയം മൊത്തവിപണിയിൽ ഇത് 55 രൂപയായും വർധിച്ചിട്ടുണ്ട്. അടുത്ത വിളവെടുപ്പ് സീസൺ ആരംഭിക്കുന്നത് വരെ വിലയിൽ കുറവുണ്ടാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഷകർക്ക് ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒരു വർഷത്തെ സാവകാശം സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
കൂടാതെ ഇടക്കാല ആശ്വാസമായി 2500 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

