ചേവായൂർ∙ ഭിന്നശേഷിക്കാരായ ദമ്പതികൾ നടത്തുന്ന കട സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു.
മെഡിക്കൽ കോളജ് ചെസ്റ്റ് ഹോസ്പിറ്റൽ സമീപം മധുരിമ സ്റ്റേഷനറി ആൻഡ് കൂൾബാർ എന്ന സ്ഥാപനമാണ് 26 ന് രാത്രി 11 ന് അടിച്ചുതകർത്തത്. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിതാവിനെയും സഹോദരിയുടെ ഭർത്താവിനെയും പരാതിക്കാരനെയും തടഞ്ഞുനിർത്തി മർദിക്കുകയും അടുത്തദിവസം വൈകിട്ട് 10 പേർ ചേർന്ന് സ്ഥാപനത്തിലേക്ക് കയറി വന്ന് ആക്രമിച്ചെന്നും സ്ഥാപനത്തിന്റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഷോപ്പിലെ 80,000 രൂപ അപഹരിക്കുകയും ചെയ്തായാണ് പരാതി.
ചേവായൂർ സ്വദേശി ഫാത്തിമത്തുൽ ഇർഫാനയുടെ പരാതിയിൽ മെഡിക്കൽ കോളജ് കേസെടുത്തു. രണ്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

