ഫറോക്ക് ∙ നഗരസഭയിൽ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി മുനിസിപ്പൽ റസിഡന്റ്സ് കോഓർഡിനേഷൻ കമ്മിറ്റി. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു പ്രകടനമായെത്തി നഗരസഭ ഓഫിസിനു മുൻപിലായിരുന്നു ജനകീയ പ്രതിഷേധം. കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് എം.കെ.ബീരാൻ ഉദ്ഘാടനം ചെയ്തു.
കോഓർഡിനേഷൻ പ്രസിഡന്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാവിഭാഗം വൈസ് പ്രസിഡന്റ് എൻ.കെ.ലീല, കോഓർഡിനേഷൻ സെക്രട്ടറി സക്കീർ പാറക്കാട്ട്, രാമനാട്ടുകര റസിഡന്റ്സ് ഏകോപന സമിതി പ്രസിഡന്റ് കെ.സി.രവീന്ദ്രനാഥ്, കടലുണ്ടി റസിഡന്റ്സ് കോഓർഡിനേഷൻ പ്രസിഡന്റ് പാലയിൽ ഹരിദാസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.മമ്മുണ്ണി, ഭാനുപ്രകാശ്, അസ്കർ കളത്തിങ്ങൽ, പവിത്രൻ ആലമ്പറ്റ്, ഇ.കെ.ലത്തീഫ്, കെ.ടി.മുരളി, പി.സെയ്തലവി, പി.സജി, മമ്മു വേങ്ങാട്ട്, പി.രമേശ് ബാബു, കെ.നന്ദിനി ദേവി, വി.മോഹനൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

